ഒമാനിൽ 1,208 പേര്‍ക്ക് കൂടി കോവിഡ് ; 6 മരണം

ഒമാനിൽ 1,208 പേര്‍ക്ക് കൂടി കോവിഡ് ; 6 മരണം

മസ്‌കറ്റ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,208 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ആറുപേര്‍ക്ക് ജീവന്‍ നഷ്ട്ടപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,728 ആയി ഉയർന്നു .

അതെ സമയം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,65,482 ആയി. 764 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തരായി . 1,48,303 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുൾപ്പടെ 623 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 196 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ് .

Leave A Reply
error: Content is protected !!