വോട്ടർമാരെ സ്വധീനിക്കാൻ വ്യാജമദ്യം വിതരണം ചെയ്​തതായി മോൻസ്​ ജോസഫ്

വോട്ടർമാരെ സ്വധീനിക്കാൻ വ്യാജമദ്യം വിതരണം ചെയ്​തതായി മോൻസ്​ ജോസഫ്

കോട്ടയം: കടപ്ലാമറ്റം പ്രദേശത്ത്​ മധ്യവയസ്​കൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ്​ സ്​ഥാനാർഥി  മോൻസ്​ ജോസഫ്​ ആരോപിച്ചു.

കടത്തുരുത്തിയിൽ വോട്ടർമാരെ സ്വധീനിക്കാൻ വ്യാജമദ്യം വിതരണം ചെയ്​തതായി അദ്ദേഹം ആരോപിച്ചു. മധ്യവയസ്​കന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പരാതി നൽകുമെന്നും​ അദ്ദേഹം പറഞ്ഞു.

അതേസമയം പരാജയ ഭീതി മൂലമാണ്​ മോൻസിന്‍റെ ആരോപണമെന്ന്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി സ്റ്റീഫൻ ജോർജ്​ പ്രതികരിച്ചു.

Leave A Reply
error: Content is protected !!