പാലക്കാട്: പ്രകോപനമില്ലാതെ ആന പാപ്പാനെ ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം സൊസൈറ്റിപ്പടിക്ക് സമീപമാണ് ദുരന്തം നടന്നത്.തീറ്റ നല്‍കാനായി ആനയുടെ അടുത്തേക്ക് ചെന്ന പാപ്പാൻ രാജേഷിനെ ശ്രീകൃഷ്ണപുരം വിജയ് എന്ന ആന ആക്രമിക്കുകയായിരുന്നു. രാജേഷിൻ്റെ ഉടലും, തലയും വേര്‍പ്പെട്ട നിലയിലാണ്.
ഒരു മാസം മുൻപാണ് രണ്ടാം പാപ്പാനായി പാടൂർ സ്വദേശിയായ രാജേഷ് (26) ചുമതലയേറ്റത്. ആന കെട്ട് തറയില്‍ തന്നെയാണ് നിന്നിരുന്നത്. മറ്റ് അക്രമ സ്വഭാവങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. പ്രകോപനമില്ലാതെയായിരുന്നു ആനയുടെ ആക്രമണം.