ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 72 ഒഴിവുകളാണുള്ളത്. ടെക്നിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ, സ്റ്റേഷൻ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,000 രൂപ മുതൽ 67,700 രൂപ വരെ ശമ്പളത്തിൽ നിയമനം ലഭിക്കും.

ഇന്ന് മുതൽ അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റായ https://npcilcareers.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 20ന് വൈകുന്നേരം 5ന് മുമ്പ് അപേക്ഷിക്കുക.

ടെക്നിക്കൽ ഓഫീസർ/ മെക്കാനിക്കൽ വിഭാഗത്തിൽ 28 ഒഴിവുകളുണ്ട്. ഈ വിഭാഗത്തിൽ നിയമനം ലഭിക്കുന്നവർക്ക് 67,700 രൂപയായിരിക്കും ശമ്പളം. ടെക്നിക്കൽ ഓഫീസർ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ 10 ഒഴിവുണ്ട്. ഇതിലും 67,700 രൂപയാണ് ശമ്പളം.

ടെക്നിക്കൽ ഓഫീസർ/ സിവിൽ വിഭാഗത്തിൽ 12 ഒഴിവുണ്ട്. 67,700 രൂപ ശമ്പളം ലഭിക്കും. ശമ്പളം- 67,700 രൂപ. മെഡിക്കൽ ഓഫീസർ/ സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ 8 ഒഴിവാണുള്ളത്. ശമ്പളം- 67,700 രൂപ.

മെഡിക്കൽ ഓഫീസർ/ ജി.ഡി.എം.ഒ തസ്തികയിൽ 7 ഒഴിവുണ്ട്. നിയമനം ലഭിക്കുന്നവർക്ക് 56,100 ശമ്പളമുണ്ടാകും. ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ/ എ ഡിവിഷൻ തസ്തികയിൽ 3 ഒഴിവുണ്ട്. ശമ്പളം- 56,100. സ്റ്റേഷൻ ഓഫീസർ തസ്തികയിൽ 4 ഒഴിവ്. ശമ്പളം- 47,600 രൂപ. മെഡിക്കൽ ഓഫീസർ തസ്തികയിൽ 8 ഒഴിവുണ്ട്.

ബി.ഇ/ ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം.

Leave A Reply
error: Content is protected !!