തിരുവനന്തപുരം: ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ 90ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി സുരേഷ് ഗോപി . ഉച്ചക്ക് 1.30നാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.
അതേസമയം വോട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
താൻ മത്സരിക്കുന്ന തൃശൂർ മണ്ഡലത്തിലെ വിവിധ ബുത്തുകളിലെത്തി വോട്ടർമാരെ കണ്ട ശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.