കൊച്ചി: ഇടതു തരംഗത്തിന്റെ സൂചനയാണ് വര്‍ധിച്ച വോട്ടിങ് എന്ന് തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്.
അതേസമയം ബിജെപിയ്ക്ക് പ്രചരണത്തിലെ ആവേശം ബൂത്തുകളിലില്ലെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.
ബിജെപി വോട്ട് പരസ്യമായി തേടിയ കെ.ബാബു ജനങ്ങളെ വഞ്ചിച്ചു. തൃപ്പുണിത്തുറയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും എം സ്വരാജ് പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ് പറഞ്ഞു.