പോളിങ് അവസാന ലാപ്പിലേക്ക്; തലസ്ഥാനത്ത് മുന്നിൽ അരുവിക്കര

പോളിങ് അവസാന ലാപ്പിലേക്ക്; തലസ്ഥാനത്ത് മുന്നിൽ അരുവിക്കര

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ലാപ്പിലേക്ക്. ഇനി രണ്ടര മണിക്കൂർകൂടിയാണ് വോട്ടെടുപ്പു ശേഷിക്കുന്നത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് അരുവിക്കര മണ്ഡലത്തിലാണ്. 63.59 ശതമാനം.
നെടുമങ്ങാടാണ് വോട്ടിങിൽ രണ്ടാമത്. 62.66 ശതമാനം പേർ മണ്ഡലത്തിൽ വോട്ട് ചെയ്തു. വാമനപുരം(62.56), കാട്ടാക്കട (62.54), പാറശാല (62.40), കഴക്കൂട്ടം (62.27) എന്നിങ്ങനെയാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങൾ.
അതേസമയം സംസ്ഥാനത്ത് പോളിംഗ് ശതമാനം വൈകിട്ട് നാലിന് 63.62 ശതമാനമായി. പുരുഷന്‍മാര്‍ 64.62 ശതമാനവും സ്ത്രീകള്‍ 62.94 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 30.10 ശതമാനവും വോട്ട് രേഖപ്പെടുത്തി.
വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
Leave A Reply
error: Content is protected !!