പോളിംങ് ഓഫീസർ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റു

പോളിംങ് ഓഫീസർ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റു

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണ്​ ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മിക്കാണ്​ (31) പരിക്കേറ്റത്​. പുലര്‍ച്ചെയായിരുന്നു അപകടം.അഗളി ഗവണ്‍മെൻ്റ് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തെരഞ്ഞെടുപ്പ്​ ജോലിക്കെത്തിയതായിരുന്നു വിദ്യാ ലക്ഷ്​മി.

മൂന്ന് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക്​ വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാലക്ഷ്മി. സംഭവത്തിൽ അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!