ആസാമിലും ബംഗാളിലും പോളിങ് പുരോഗമിക്കുന്നു ​; ഉച്ച വരെ 68 ശതമാനം; തമിഴ്​നാട്ടിൽ 54 ശതമാനം

ആസാമിലും ബംഗാളിലും പോളിങ് പുരോഗമിക്കുന്നു ​; ഉച്ച വരെ 68 ശതമാനം; തമിഴ്​നാട്ടിൽ 54 ശതമാനം

കൊൽക്കത്ത: രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി അഞ്ചു സംസ്​ഥാനങ്ങളിലേക്ക്​ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും​ കൂടുതൽ മണ്​ഡലങ്ങൾ ജനവിധി തേടുന്ന ചൊവ്വാഴ്ച മികച്ച പോളിങ്​. കേരളം , പശ്​ചിമ ബംഗാൾ, ആസാം, തമിഴ്​നാട്​, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ആകെ 824 മണ്​ഡലങ്ങളിൽ ഇന്നു മാത്രം 475 ഇടത്ത്​ പോളിങ്​ പുരോഗമിക്കുകയാണ്​.

മൂന്നാം ഘട്ട വോ​ട്ടെടുപ്പ്​ നടക്കുന്ന പശ്​ചിമ ബംഗാളിൽ 31 മണ്​ഡലങ്ങളിലാണ്​ പോളിങ്​ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നത് .ഇവിടെ മാത്രം ഉച്ചക്ക് മൂന്നു വരെ 68 ശതമാനമാണ്​ പോളിങ്​. 126 മണ്​ഡലങ്ങളുള്ള ആസാമിൽ 40 എണ്ണം ഇന്ന്​ ജനവിധി തേടുകയാണ്​. ഇവിടെ ഉച്ച മൂന്നുവരെ 68 ശതമാനമാണ്​ പോളിങ്​.

അതെ സമയം മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​ നടന്ന ആസാമിൽ ഇന്ന് പോളിംഗ് ​ അവസാനിക്കുമ്പോൾ പശ്​ചിമ ബംഗാളിൽ അഞ്ചു ഘട്ടങ്ങൾ കൂടി ബാക്കിയുണ്ട്​. ബംഗാളിൽ തൃണമൂലും ബി.ജെ.പിയും തമ്മിലാണ്​ മുഖ്യ പോരാട്ടമെങ്കിൽ ആസാമിൽ ബി.ജെ.പിയുടെ മറുവശത്ത്​ കോൺഗ്രസ്​ നേതൃത്വത്തിലെ മഹാസഖ്യമാണ്​. അതെ സമയം തമിഴ്​നാട്ടിൽ 234 സീറ്റിലേക്കും ഇന്നാണ്​ തെരഞ്ഞെടുപ്പ്​. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 54 ശതമാനമാണ്​ സംസ്​ഥാനത്ത്​ പോളിങ്​. പുതുച്ചേരിയിൽ 67 ശതമാനവും കേരളത്തിൽ 59 ശതമാനവുമാണ് പോളിങ്​.

Leave A Reply
error: Content is protected !!