സംസ്ഥാനത്ത് പോളിംഗ് ശതമാനം 63 പിന്നിട്ടു

സംസ്ഥാനത്ത് പോളിംഗ് ശതമാനം 63 പിന്നിട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ശതമാനം വൈകിട്ട് നാലിന് 63.62 ശതമാനമായി.

പുരുഷന്‍മാര്‍ 64.62 ശതമാനവും സ്ത്രീകള്‍ 62.94 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 30.10 ശതമാനവും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

Leave A Reply
error: Content is protected !!