കുടുംബശ്രീ അംഗത്തെ പിരിച്ച് വിടാൻ പ്രസിഡൻ്റിനും, സെക്രട്ടറിക്കും അധികാരമില്ലന്ന ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

കുടുംബശ്രീ അംഗത്തെ പിരിച്ച് വിടാൻ പ്രസിഡൻ്റിനും, സെക്രട്ടറിക്കും അധികാരമില്ലന്ന ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടം അംഗത്തെ പിരിച്ച് വിടാൻ, പ്രസിഡൻ്റിനോ, സെക്രട്ടറിക്കോ അധികാരമില്ലന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വി​തു​ര മ​ണി​തൂ​ക്കി സെ​റ്റി​ല്‍​മെന്‍റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ല​ഞ്ഞി കു​ടും​ബ​ശ്രീ​യി​ലെ അം​ഗം പി.​മാ​ത്തി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് മനുഷ്യാവകാശ കമ്മീഷൻ ഉ​ത്ത​ര​വ്. കമ്മീഷ​ന്‍ അ​ധ്യ​ക്ഷ​ന്‍
ജ​സ്​​റ്റി​സ് ആ​ന്‍​റ​ണി
ഡൊ​മി​നി​ക്, ഇക്കാര്യത്തിൽ കു​ടും​ബ​ശ്രീ തി​രു​വ​ന​ന്ത​പു​രം ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യിരിക്കുന്നത്.

പി.മാത്തിയെ തിരിച്ചെടുക്കാൻ കുടുംബശ്രീ മിഷൻ കോഓർഡിനേറ്റർ, സി.ഡി.എസ് മെംബർ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടും നടപ്പാക്കാത്തതിനാലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ഏപ്രിൽ 20ന് അകം ഉത്തരവ് നടപ്പിൽ വരുത്തി കമ്മീഷന് റിപ്പോർട്ട് നൽകണം.

Leave A Reply
error: Content is protected !!