ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിപ്പിച്ച വിപണി ഇന്ന് രാവിലെ നേട്ടത്തോടെ തുടങ്ങിയെങ്കിലും നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. വ്യാപാരത്തിനിടെ സൂചികകൾ മികച്ചനേട്ടത്തിലെത്തിയെങ്കിലും ഡൽഹിയിൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചത് ഓഹരി വിപണിയെ സമ്മർദ്ദത്തിലാക്കി.

സെൻസെക്‌സ് 42.07 പോയന്റ് ഉയർന്ന് 49,201.39ലും നിഫ്റ്റി 45.70 പോയന്റ് നേട്ടത്തിൽ 14,683.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1654 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1176 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല.

അദാനി പോർട്‌സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് . അതെ സമയം പവർഗ്രിഡ്, ഐഷർ മോട്ടോഴ്‌സ്, ഇൻഡസിൻഡ് ബാങ്ക്, ഗ്രാസിം, ആക്‌സിസ് ബാങ്ക്, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്‌ചെയ്തത്.

മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനം നേട്ടമുണ്ടാക്കി . എന്നാൽ ആഗോള വിപണികൾ മികച്ചനേട്ടമുണ്ടാക്കി. യുഎസിലെയും ചൈനയിലെയും സമ്പദ്ഘടനയിലെ മുന്നേറ്റമാണ് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കിയത്.

Leave A Reply
error: Content is protected !!