ബിജെപി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചു- വെള്ളാപ്പള്ളി നടേശന്‍

ബിജെപി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചു- വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന സുകുമാരൻ നായരുടെ വാക്കുകളോടും വെള്ളാപ്പള്ളി പ്രതികരിച്ചു. സുകുമാരന്‍ നായര്‍ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. എന്നാല്‍ വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായം നേരത്തെ പറയണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave A Reply
error: Content is protected !!