തിരുവനന്തപുരം: ആറ്റിങ്ങൽ, ആഴൂരിൽ വീട് കത്തിനശിച്ചു. പുന്നുവിള കോളനിയിൽ ജലജയുടെ വീടാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. ജലജയും, ചെറുമകള്‍ ശാരിയുമാണ് വീട്ടില്‍ താമസിക്കുന്നത്. ചെറുമകള്‍ക്ക് അസുഖമായതിനാല്‍ ചികിത്സയുടെ ഭാഗമായി കുടുംബവീട്ടിലായിരുന്നു അവരുടെ താമസം. അതിനാല്‍ ആളപായം ഒഴിവായി. എന്നാല്‍, വീട് പൂര്‍ണമായും കത്തിനശിച്ചു.
ടാര്‍പ്പ കൊണ്ടാണ് വീട് നിര്‍മിച്ചിരുന്നത്. വീടിനകത്തുണ്ടായിരുന്ന കട്ടില്, മേശ, കസേര തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും കത്തിനശിച്ചു.വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി, എങ്കിലും കിടപ്പാടം നഷ്ടപ്പെട്ടതിൻ്റെ നിസഹായതയിലാണ് ഈ നിർധന കുടുംബം.