തിരുവനന്തപുരം: “ഞാൻ നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമൊന്നുമില്ല”, നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് നേമം എംഎൽഎ ഒ രാജഗോപാൽ നൽകിയ ഈ മറുപടി ബിജെപിയെ വീണ്ടും കുഴപ്പിച്ചിരിക്കുകയാണ്.
കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് രാജഗോപാൽ പ്രതികരിച്ചു. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണം.
പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരൻ്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ടെങ്കിൽ വല്ല കാരണവും ഉണ്ടാവുമെന്നും അതേക്കുറിച്ച് എനിക്കറിയില്ലെന്നുമായിരുന്നു രാജഗോപാലിൻ്റെ മറുപടി.