കോഴിക്കോട് കാട്ട് പന്നി ആക്രമണത്തിൽ വോട്ടർമാർക്ക് പരിക്ക്

കോഴിക്കോട് കാട്ട് പന്നി ആക്രമണത്തിൽ വോട്ടർമാർക്ക് പരിക്ക്

കോഴിക്കോട്: വോട്ട് ചെയ്യാനെത്തിയവർക്ക് കാട്ട് പന്നി ആക്രമണത്തിൽ പരിക്ക്.
തോട്ടുമുക്കം കരിക്കാട് റൂട്ടില്‍ കുഞ്ഞി മാണി തോട്ടത്തില്‍, ഷിനോജ് തോട്ടത്തില്‍ എന്നിവരെയാണ് പന്നി ആക്രമിച്ചത്​. രാവിലെ ഏഴു മണിയേടെ വോട്ട് ചെയ്യാനായി ആക്ടീവയിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിലായിരുന്നു ഇവർക്ക് വോട്ട്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കാര്യമായ പരുക്കില്ല.

Leave A Reply
error: Content is protected !!