ഗോവധം ; ന്യൂനപക്ഷത്തെ യുപി ​സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം ദുരുപയോഗം ചെയ്യുന്നു : അലഹബാദ്​ ഹൈക്കോടതി

ഗോവധം ; ന്യൂനപക്ഷത്തെ യുപി ​സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം ദുരുപയോഗം ചെയ്യുന്നു : അലഹബാദ്​ ഹൈക്കോടതി

ലഖ്​നോ: രാജ്യത്ത് ദേശീയ സുരക്ഷാ നിയമം (എൻ.എസ്​.എ) വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്​ ഉത്തർ പ്രദേശ്​ സർക്കാറെന്ന വിമർശനവുമായി ​​ അലഹബാദ്​ ഹൈക്കോടതി. ഗോവധവുമായി ബന്ധപ്പെട്ട കേസുകളിലാണ്​ പ്രധാനമായും എൻ.എസ്​.എ ചുമത്തപ്പെട്ടത്​.

2018 മുതൽ 2020 ഡിസംബർ വരെയുള്ള കാലയളവിൽ ഈ നിയമ പ്രകാരം തടവിലായവർക്ക് വേണ്ടി ഹേബിയസ്​ കോർപസ്​ പ്രകാരം ​നൽകിയ 120 കേസുകളിൽ​ 94ലും എൻ.എസ്​.എ കോടതി റദ്ദാക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്യുന്നു .32 ജില്ലകളിലായി പരിഗണിച്ച കേസുകളാണ്​ കോടതി റദ്ദാക്കിയത്​.

ഒരാളെ ഔദ്യോഗിക കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിടാൻ അനുമതി നൽകുന്ന നിയമമാണ്​ എൻ.എസ്​.എ.

ഗോവധ നിയമപ്രകാരം 41 കേസുകളിലാണ്​ എൻ.എസ്​.എ ചുമത്തിയത്​. ന്യൂനപക്ഷ സമുദായക്കാരാണ് പ്രതികളെല്ലാം. പൊലീസ്​ എഫ്​.ഐ.ആർ പ്രകാരം ജില്ലാ മജിസ്​ട്രേറ്റാണ്​ പ്രതി ചേർക്കപ്പെട്ടവരെ തടവിലാക്കാൻ അനുമതി നൽകിയത്​. ന്യൂനപക്ഷ സമുദായത്തിൽപെട്ട ഇവർ പശുവിനെ അറുത്തെന്നായിരുന്നു പൊലീസ്​ ആരോപണം. അതേസമയം ഇത്തരം​ കേസുകളിൽ 30 എണ്ണവും അലഹാബാദ്​ ഹൈക്കോടതി റദ്ദാക്കി.
ഗോവധത്തിന്‍റെ പേരിൽ എൻ.എസ്​.എ ചുമത്തിയ എല്ലാ കേസുകളിലും ഒരേ കാരണങ്ങളുടെ പേരിലാണ്​​ കേസ്​ എടുത്തത്.

Leave A Reply
error: Content is protected !!