സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം 54.97 ആയി

സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം 54.97 ആയി

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത പോളിംഗ്. വോട്ടിംഗ് ശതമാനം 54.97 ആയി. പുരുഷന്‍മാര്‍ 56.74 ശതമാനവും സ്ത്രീകള്‍ 53.31 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 25.25 ശതമാനവും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

സംസ്ഥാനത്ത് അങ്ങിങ്ങ് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും മി​ന്ന​ലും തു​ട​ങ്ങി. ക​ടു​ത്തു​രു​ത്തി, പാ​ലാ, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് കു​റ​ഞ്ഞു.

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് പുരോഗമിക്കുന്നത്. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Leave A Reply
error: Content is protected !!