നാടിന് മാതൃകയായി കനിവ് ഗ്രാമത്തിൻ്റെ സമൂഹ വിവാഹം

നാടിന് മാതൃകയായി കനിവ് ഗ്രാമത്തിൻ്റെ സമൂഹ വിവാഹം

കോഴിക്കോട്: നാടിന് മാതൃകയായി കനിവ് ഗ്രാമത്തിൻ്റെ സമൂഹ വിവാഹം. താമരശ്ശേരി കട്ടിപ്പാറയിലാണ് ഇത്തരമൊരു മാതൃകയിലൂടെ മൂന്ന് നിർധന കുടുംബത്തിലെ യുവതികൾക്ക് മാംഗല്യഭാഗ്യം നൽകിയിരിക്കുന്നത്. മൂ​ന്ന്​ യു​വ​തി​ക​ള്‍​ക്കാ​യി 20 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും, മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യു​മൊ​രു​ക്കി​യാ​ണ് സ​മൂ​ഹ​വി​വാ​ഹ​മൊ​രു​ക്കി​യ​ത്.

കനിവ് ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ, പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വീ​ടു​നി​ര്‍​മാ​ണം, കി​ണ​ര്‍ നി​ര്‍​മാ​ണം, തൊഴി​ലു​പ​ക​ര​ണ വി​ത​ര​ണം, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം,ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം, റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേതൃത്വം നൽകുന്നുണ്ട്.

Leave A Reply
error: Content is protected !!