തെരഞ്ഞെടുപ്പ്: സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി

തെരഞ്ഞെടുപ്പ്: സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലോകനാഥ് ബെഹ്‌റ.

തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ലോകനാഥ് ബെഹ്‌റ.

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും, ഡിജിപി അറിയിച്ചു.

കാട്ടായിക്കോണത്തെ സംഭവത്തെത്തുടര്‍ന്ന് എസ്.പി സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

Leave A Reply
error: Content is protected !!