ജസ്റ്റിസ് എന്‍.വി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു

ജസ്റ്റിസ് എന്‍.വി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍.വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.എന്‍വി രമണ ഏപ്രില്‍ 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

ഏപ്രില്‍ 23ന് വിരമിക്കാനിരിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി എന്‍ വി രമണയെ ശുപാര്‍ശ ചെയ്തത്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്ത് 27നാണ് ജസ്റ്റിസ് എന്‍വി രമണ (67)ജനിച്ചത്. ആന്ധ്ര പ്രദേശിൽ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966-67) സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്‍പ് ആന്ധയിൽ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി.2022 ഓഗസ്ത് 26 വരെയാവും എന്‍.വി രമണയുടെ കാലാവധി.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ,ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്  എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ലാണ് സുപ്രീം കോടതിയില്‍ ജഡ്ജ് ആയി സേവനമനുഷ്ഠിച്ചു തുടങ്ങിയത്.

Leave A Reply
error: Content is protected !!