കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതി; പരിശോധനയില്‍ പ്രശ്‌നങ്ങളില്ല, പോളിംഗ് പുനരാരംഭിച്ചു

കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതി; പരിശോധനയില്‍ പ്രശ്‌നങ്ങളില്ല, പോളിംഗ് പുനരാരംഭിച്ചു

വയനാട്: കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്ബോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച വോട്ടിംഗ് പുനരാരംഭിച്ചു.

കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്ബറ്റ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്ബര്‍ ബൂത്തിലായിരുന്നു സംഭവം. പരാതിയെ  തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തുകയും തുടർന്ന് പോളിംഗ് പുനരാരംഭിക്കുകയുമായിരുന്നു.

പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നായിരുന്നു പരാതി. സംഭവത്തെത്തുടര്‍ന്ന് യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച്‌ കമ്ബളക്കാട് യുപി സ്‌കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51ാം നമ്ബര്‍ ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മന്ത്രിമാരുടെ ചിത്രങ്ങള്‍ മാറ്റി.

Leave A Reply
error: Content is protected !!