ബംഗാളിൽ തൃണമൂൽ സ്​ഥാനാർഥിയെ അടിച്ചോടിച്ച്​ ബി.ജെ.പി പ്രവർത്തകർ : വിഡിയോ

ബംഗാളിൽ തൃണമൂൽ സ്​ഥാനാർഥിയെ അടിച്ചോടിച്ച്​ ബി.ജെ.പി പ്രവർത്തകർ : വിഡിയോ

കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ തൃണമൂൽ ​കോൺഗ്രസ്​ സ്​ഥാനാർഥി സുജാത മണ്ഡലിനെ അടിച്ചോടിച്ച്​ ബി​.ജെ.പി പ്രവർത്തകർ. ആരാംബേഗിൽനിന്ന്​ ജനവിധി തേടുന്ന സ്​ഥാനാർഥിയെ ഇഷ്​ടിക കൊണ്ട്​ ആക്രമിച്ചതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു . ചൊവ്വാഴ്ച മൂന്നാംഘട്ട വോ​ട്ടെടുപ്പ്​ നടക്കുന്ന മണ്ഡലമാണ്​ ആരംബേഗ്​.

പോളിംഗിനിടെ മുഖം മൂടി അണിഞ്ഞാണ്​ ഇഷ്​ടിക കൊണ്ട്​ എറിഞ്ഞതെന്നും സുജാതക്കൊപ്പമുണ്ടൊയിരുന്ന പാർട്ടി പ്രവർത്തകന്​ തലക്കു പരിക്കേറ്റതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ചില ബൂത്തുകളിൽ സുരക്ഷക്കായി നിയമിച്ച അർധ സൈനിക വിഭാഗം പോലും ജനങ്ങളോട്​ ബി.ജെ.പിക്ക്​ വോട്ടുചെയ്യണമെന്ന്​ ഭീഷണിപ്പെടുത്തുകയാണെന്ന്​ സ്​ഥാനാർഥി സുജാത മണ്ഡൽ ആരോപിച്ചു. അതെ സമയം ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ തൃണമൂൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​.

Leave A Reply
error: Content is protected !!