വെബ് കാസ്റ്റിംങ് സംവിധാനത്തിൽ തൃശൂർ

വെബ് കാസ്റ്റിംങ് സംവിധാനത്തിൽ തൃശൂർ

തൃശൂർ: ജില്ലയിലുള്ള 3,858 ബൂ​ത്തു​ക​ളി​ൽ, 1,750 ബൂ​ത്തു​ക​ളി​ലാ​ണ് വെ​ബ് കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ക​ല​ക്ട​റേ​റ്റി​നോ​ട് ചേ​ര്‍​ന്ന ജി​ല്ല ആ​സൂ​ത്ര​ണ ഭ​വ​നി​ല്‍ സ​ജ്ജ​മാ​ക്കി​യ 73 കംബ്യൂ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 73 ടെ​ക്നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍​റു​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.ഇ​ത് കൂ​ടാ​തെ സൂ​പ്പ​ര്‍ വി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 16 അ​ക്ഷ​യ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രെ​യും വെ​ബ് കാ​സ്​​റ്റി​ങ്​ സം​വി​ധാ​ന​ത്തി​ൻ്റെ നി​രീ​ക്ഷ​ണ​ത്തി​ന് 14 റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.​

വെബ്കാ​സ്​​റ്റി​ങ്ങി​ൻ്റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യ ക​ല​ക്ട​റേ​റ്റ് ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടാണ്.ഒരു ഉദ്യോഗസ്ഥൻ 24 ബൂത്തുകളാണ് നിരീക്ഷിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നിരീക്ഷകരെ അറിയിക്കുവാനുള്ള സംവിധാനവുമുണ്ട്.

Leave A Reply
error: Content is protected !!