തിരുവനന്തപുരത്ത് പോളിംഗ് ശതമാനം 50 കടന്നു

തിരുവനന്തപുരത്ത് പോളിംഗ് ശതമാനം 50 കടന്നു

തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ച് ഏഴര മണിക്കൂര് പിന്നിടുമ്പോള് ജില്ലയില് 50.04 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
53.80 ശതമാനം പുരുഷ വോട്ടര്മാരും 46.61 ശതമാനം സ്ത്രീ വോട്ടര്മാരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.

 

സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം 55 കടന്നു. പുരുഷന്‍മാര്‍ 56.12 ശതമാനവും സ്ത്രീകള്‍ 52.59 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 24.91 ശതമാനവും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

Leave A Reply
error: Content is protected !!