മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് വിജയം നേടാനാകും- ശൈലജ ടീച്ചര്‍

മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് വിജയം നേടാനാകും- ശൈലജ ടീച്ചര്‍

മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യൂ പി സ്‌കൂളിലെ അറുപത്തിഒന്നാം നമ്ബര്‍ ബൂത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വോട്ട് രേഖപ്പെടുത്തി.

വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വലിയ വിജയം, മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് നേടാനാകും, മന്ത്രി പറഞ്ഞു.

സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വികസിത കേരളത്തെ സൃഷ്ടിക്കണമെന്നും എങ്കില്‍ മാത്രമേ ലോകത്ത് വളരെ നല്ലൊരു ജീവിതം നയിക്കാന്‍ വരുന്ന തലമുറയെ പ്രാപ്തരാക്കാന്‍ നമുക്ക് സാധിക്കൂ എന്നും ടീച്ചര്‍ പറഞ്ഞു.

അതിന് ഈ നാട്ടിലെ നല്ലവരായ ജനങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ശൈലജ ടീച്ചര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!