കോൺഗ്രസ് ഓഫീസിൽ കയറി ആക്രമിച്ച പ്രതി പിടിയിൽ

കോൺഗ്രസ് ഓഫീസിൽ കയറി ആക്രമിച്ച പ്രതി പിടിയിൽ

കൊല്ലം: അഞ്ചൽ,ചന്തമുക്കിൽ കോൺഗ്രസ് ഓഫീസിൽ വടിവാളുമായി ആക്രമിക്കാനെത്തിയ ഒരാൾ പിടിയിൽ. അഞ്ചൽ സ്വദേശി ഷാലുഷറഫ് ആണ് പിടിയിലായത്. ബൂത്ത് കമ്മറ്റി നടക്കുന്നതിനിടയിൽ ഇയാൾ കമ്മറ്റിക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രവർത്തകർ
പറഞ്ഞതിനനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.നേരത്തെ പ്രദേശത്ത് കോൺഗ്രസ് – സി.പി.എം സംഘർഷം ഉണ്ടായിരുന്നു.ഇതിൻ്റെ തുടർച്ചയാണ് ആക്രമണമെന്നും കരുതുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!