വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ : തനിക്കെതിരെ വ്യക്തിഹത്യ നടത്തിയുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്നുവെന്നാരോപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ധര്‍മ്മടം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ .

മക്കളുടെ കൊലപാതകം തന്റെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .തനിക്ക് ഒരു തരത്തിലും മറുപടി പറയാനാകാത്ത വിധമാണ് ആരോപണങ്ങള്‍ .തനിക്കെതിരെ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ തടഞ്ഞുകൊണ്ട് ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് മാതാവിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന ചില വസ്തുതകൾ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ വെളിപ്പെടുത്തി പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കൂടാതെ കുട്ടികളുടെ രണ്ടാനച്ഛനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു ഹരീഷിന്റെ കുറിപ്പ്.

Leave A Reply
error: Content is protected !!