റമദാൻ ഇളവ് ; ഖത്തറിൽ 650 ലേറെ അവശ്യ സാധനങ്ങള്‍ക്ക് വിലക്കുറവ്

റമദാൻ ഇളവ് ; ഖത്തറിൽ 650 ലേറെ അവശ്യ സാധനങ്ങള്‍ക്ക് വിലക്കുറവ്

ദോഹ: റമദാന്‍ പ്രമാണിച്ച് 650 ൽപ്പരം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തര്‍.വിലക്കുറവുള്ള സാധനങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. ഏപ്രില്‍ അഞ്ചിന് പ്രബാല്യത്തിൽ വന്ന വിലക്കുറവ് റമദാന്‍ മാസം അവസാനിക്കുന്നതുവരെ തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

അവശ്യ സാധനങ്ങളായ പഞ്ചസാര, അരി, പാസ്ത, ധാന്യപ്പൊടികള്‍, , കോഴി, എണ്ണ, പാല്‍ തുടങ്ങി ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ, റമദാനില്‍ കൂടുതലായി ഉപയോഗിക്കുന്ന ചില ഭക്ഷ്യേതര വസ്തുക്കള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടികപ്രകാരം ക്യുഎഫ്എം ഫ്‌ളോര്‍ നമ്പര്‍-1 (5 കിലോ) 16 റിയാലിന് ലഭിക്കും. യാര പ്യുവര്‍ സണ്‍ഫ്ളവര്‍ ഓയില്‍ (1.8 ലിറ്റര്‍)- 15 റിയാല്‍, ബലദ്നാ ഫ്രഷ് യോഗര്‍ട്ട് ഫുള്‍ ഫാറ്റ് (2 കിലോ)- 10 റിയാല്‍, ക്യുഎഫ്എം ഹോള്‍ വീറ്റ് ഫ്ളോര്‍ (10 കിലോ)- 22.25 റിയാല്‍, ഒലിവ് ഓയില്‍ (500 മില്ലി)- 11.25 റിയാല്‍, ഡാന്‍ഡി ലബന്‍ (2 ലിറ്റര്‍) -6.75 റിയാല്‍, ലുര്‍പാര്‍ക്ക് ബട്ടര്‍ (400 ഗ്രാം) -14.25 റിയാല്‍, ഡാന്‍ഡി ഓറഞ്ച് ജ്യൂസ്(1.5 ലിറ്റര്‍)-8.25 റിയാല്‍ എന്നിങ്ങനെയാണ് വില വിവരം .റമദാനില്‍ കഴിഞ്ഞ ഒന്‍പത് കൊല്ലമായി വ്യവസായ മന്ത്രാലയം ഈ രിതിയില്‍ വിലക്കുറവ് പ്രഖ്യാപിക്കാറുണ്ട്.

Leave A Reply
error: Content is protected !!