സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; മുല്ലപ്പളളി രാമചന്ദ്രന്‍

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; മുല്ലപ്പളളി രാമചന്ദ്രന്‍

വടകര:  നിയമസഭാതിരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. ചോമ്പാല എല്‍.പി.സ്കൂളില്‍ കുടുംബസമേധം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു  അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ചുറി അടിക്കുമെന്നും പറഞ്ഞു .

 

മലബാറില്‍ യൂ.ഡി.എഫ് കൂടുതല്‍ സീറ്റ് നേടും. ബാലറ്റ് വെടിയുണ്ടയേക്കാള്‍ ശക്തമായ ആയുധമാണ് . ജനവിശ്വാസം യൂ.ഡി.എഫിനൊപ്പമാണ് . സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും സി.പി.എം -ബി.ജെ.പി രഹസ്യ ബന്ധം മറനീക്കി പുറത്തു വന്നതായി അദ്ദേഹം പറഞ്ഞു. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പി.ആര്‍ എജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് പിണറായി വിനയാന്വതനായി പെരുമാറാന്‍ തുടങ്ങിയത് .  ഇത് വോട്ടിന് വേണ്ടിയുളള നാടകം മാത്രമാണ് .യു ഡി എഫ് നേതാക്കളായ സുനില്‍ മടപ്പളളി ,പി.ബാബുരാജ് , പ്രദീപ് ചോമ്പാല എന്നിവരോടൊപ്പമാണ്  ബൂത്തില്‍ എത്തിയത്.

Leave A Reply
error: Content is protected !!