നിഴലിന് യു സർട്ടിഫിക്കറ്റ്

നിഴലിന് യു സർട്ടിഫിക്കറ്റ്

അപ്പു ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും, നയൻതാരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമായ നിഴലിന് യു സർട്ടിഫിക്കറ്റ് ലഭിച്ചു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിതീകരിച്ചിരിക്കുന്നത്. ഇതിനോടകം ഇറങ്ങിയിരിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ ശ്രദ്ധേയമായിട്ടുണ്ട്.

ട്രെയിലറിൽ നിന്നും ചിത്രം സസ്പെൻസ് ത്രില്ലറാണന്ന് സൂചനയുണ്ട്. എസ്. സഞ്ജീവാണ് ചിത്രത്തിൻ്റെ തിരക്കഥ. ദീപക് ഡി മേനോനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ആൻ്റോ ജോസ് ഫിലിം കമ്പനിയും, അഭിജിത് എം.പിള്ള, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് നിഴൽ നിർമ്മിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!