നിയമസഭാ തെരഞ്ഞെടുപ്പ് ; പോളിംഗ് 50 ശതമാനം കടന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ; പോളിംഗ് 50 ശതമാനം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 50 കടന്നു. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞപ്പോള്‍ പോളിംഗ് 52.41 രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 52.41 ശതമാനവും സ്ത്രീകള്‍ 50.63 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 23.87 ശതമാനവും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് പുരോഗമിക്കുന്നത്. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Leave A Reply
error: Content is protected !!