റമദാനില്‍ മക്ക, മദീന പള്ളികളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

റമദാനില്‍ മക്ക, മദീന പള്ളികളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

ജിദ്ദ: റമദാനിൽ ഉംറ തീര്‍ഥാടനത്തിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവർക്ക് മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നൽകി .

‘ തവക്കല്‍നാ ‘ആപ്പില്‍ വാക്‌സിന്‍ ലഭിച്ചവര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതുപ്രകാരം ആദ്യഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനം അനുവദിക്കും. അതെ സമയം ഉംറയ്ക്ക് എത്തുന്ന തീർത്ഥാടകരും മക്കയിലെയും മദീനയിലെയും രണ്ട് പള്ളികളില്‍ പ്രാര്‍ഥനയ്ക്കും സന്ദര്‍ശനത്തിനുമായി വരുന്നവരും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ വരാന്‍ പാടുള്ളൂ എന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

ആപ്ലിക്കേഷനിൽ ലഭ്യമായ സമയം അനുസരിച്ച് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. സാമൂഹിക അകലം പാലിച്ച് ഒരു സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

അതെ സമയം വ്യാജ പെര്‍മിറ്റ് വിതരണം ചെയ്യുന്ന സംഘങ്ങള്‍ രാജ്യത്ത് സജീവമാണെന്നും അവരുടെ കെണിയില്‍ പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പും നല്‍കി. ശരിയായ രീതിയിലുള്ള പെര്‍മിറ്റില്ലാതെ വരുന്നത് കാരണം പ്രവേശന കവാടത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യവുമുണ്ട് . ഇത്തരക്കാരെ തിരിച്ചയക്കുകയും അവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു ..

Leave A Reply
error: Content is protected !!