‘സർക്കാസ്’ ഏറ്റെടുത്ത് പ്രേക്ഷകർ

‘സർക്കാസ്’ ഏറ്റെടുത്ത് പ്രേക്ഷകർ

വിനു കോളിച്ചാൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘സർക്കാസ് സിർക 2020’ എന്ന സിനിമ ശ്രദ്ധ നേടുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കണ്ട നിരവധി പ്രേക്ഷകർ അവരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കിടുകയും ചെയ്തു. പുതിയൊരു ദൃശ്യാനുഭവമാണ് ചിത്രമെന്നാണ് എല്ലാവരുടേയും അഭിപ്രായം.

ഏപ്രിൽ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ കാരണം ചിത്രം കൂടുതൽ തിയേറ്ററുകളിലേയ്ക്കും എത്തിക്കാൻ കഴിയുമെന്ന് സംവിധായകൻ വിനു കോളിച്ചാൽ പറഞ്ഞു. ചിത്രത്തിൻ്റെ പോസ്റ്ററുകളും, ഗാനങ്ങളും, ടീസറും ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ജിജോ കെ. മാത്യു, ഫിറോസ് ഖാൻ, അഭിജ ശിവകല, ഹുസൈൻ സമദ്, സുരേഷ് മോഹൻ, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

രചന: വി. സുധീഷ് കുമാർ, വിനു കോളിച്ചാൽ. ഛായാഗ്രഹണം: രാം രാഘവ്, ചിത്രസംയോജനം: ആസിഫ് ഇസ്മയിൽ, സംഗീതം, പശ്ചാത്തല സംഗീതം: സെൽജുക് റുസ്തം, ഗാനങ്ങൾ: ഹരീഷ് പല്ലാരം, ശിവ ഒടയംചാൽ. മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ സമദ്, ശബ്ദ ലേഖനം: സൂരജ് ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, കല: അനന്തകൃഷ്ണൻ ജി. എസ്, വി. സുധീഷ് കുമാർ, കളറിസ്റ്റ്: വിജയകുമാർ വിശ്വനാഥൻ, വാർത്ത പ്രചരണം: നിർമൽ ബേബി വർഗീസ്, സ്റ്റിൽസ്: ജിനു പി ആന്റോ, ഡിസൈൻ: പാലായ് ഡിസൈൻ.

Leave A Reply
error: Content is protected !!