തലസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളിൽ പോളിങ് 50% കടന്നു

തലസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളിൽ പോളിങ് 50% കടന്നു

തിരുവനന്തപുരം: ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിൽ പോളിങ് 50 ശതമാനം കടന്നു.

കഴക്കൂട്ടം – 51.01, അരുവിക്കര – 50.43, നേമം – 50.41, വാമനപുരം – 50.14, നെടുമങ്ങാട് – 50.04 എന്നിങ്ങനെയാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുള്ള മണ്ഡലങ്ങൾ.

അതേസമയം സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഉച്ചയോടെ 48.71 ആയി.  പുരുഷന്‍മാര്‍ 50.74 ശതമാനവും സ്ത്രീകള്‍ 46.81 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 20.06 ശതമാനവും വോട്ട് രേഖപ്പെടുത്തി.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Leave A Reply
error: Content is protected !!