ഖ​ത്ത​റിൽ ഒറ്റ ദിവസം എത്തിയത് 530,000 ഡോ​സ്​ വാക്സിൻ

ഖ​ത്ത​റിൽ ഒറ്റ ദിവസം എത്തിയത് 530,000 ഡോ​സ്​ വാക്സിൻ

ദോ​ഹ: ഖ​ത്ത​റിൽ വൻ തോതിൽ കോവിഡ് വാക്സിന്റെ ഇറക്കുമതി നടത്തി .രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത് .ഇ​തു​വ​രെ 1.5 മി​ല്യ​ൻ കോ​വി​ഡ്​ വാ​ക്​​സി​ൻ ഡോ​സു​ക​ളാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ രാ​ജ്യ​ത്ത്​ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 530,000 ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​നും മൊ​ഡേ​ണ വാ​ക്​​സി​നു​മാ​ണ്​ എ​ത്തി​ച്ച​ത്.

ആം​സ്​​റ്റ​ർ​ഡാ​മി​ൽ നി​ന്നാ​ണ്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ വാക്സിനുകൾ എ​ത്തി​ച്ച​ത്. ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ത്തി​ച്ച ഏ​റ്റ​വും വ​ലി​യ വാ​ക്​​സിൻ ശേ​ഖ​ര​മാ​ണ്​ ഇ​തെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ അ​റി​യി​ച്ചു. ക​മ്പ​നി​യു​ടെ ‘വി ​കെ​യ​ർ’​എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ രാ​ജ്യ​ത്ത്​ എ​ത്തി​ക്കു​ന്ന​ത്. ദുരിത സമയത്ത് ​ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ്​ ഇതിലൂടെ ല​ക്ഷ്യമിടുന്നത് .

അതെ സമയം 2020 ഡി​സം​ബ​ർ മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ കാ​ർ​ഗോ വ​ഴി കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. 24 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഇ​തു​വ​രെ 20 മി​ല്യ​ൻ കോ​വി​ഡ്​ വാ​ക്​​സിനു​ക​ളാ​ണ്​ ക​മ്പ​നി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മേ യൂ​നി​സെ​ഫി​ന്​ വേ​ണ്ടി​യും വാ​ക്​​സി ൻ എ​ത്തി​ക്കു​ന്നു​ണ്ട്. ഏ​റെ സു​ര​ക്ഷി​ത​മാ​യാ​ണ്​ വാ​ക്​​സി​ൻ രാ​ജ്യ​ത്ത്​ എത്തിക്കുന്നത് . രാ​ജ്യ​ത്തെ​ത്തു​ന്ന​തു​ മു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ​ടി​ക​ളും പാ​ലി​ക്കു​ന്നു​ണ്ട്. സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​തം, ഹെ​ൽ​ത്ത് സെൻറ​റു​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണം എ​ന്നീ ന​ട​പ​ടി​ക​ളി​ലും അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്​ പാ​ലി​ക്കു​ന്ന​ത്. വാ​ക്​​സി​ൻ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തു​വ​രെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്.

ഖ​ത്ത​റിൽ നി​ല​വി​ൽ ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സിനു​ക​ളാ​ണ്​ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ര​ണ്ട് വാ​ക്സി​നു​ക​ൾ​ക്കും വ്യ​ത്യ​സ്​​ത​മാ​യ സം​ഭ​ര​ണ വ്യ​വ​സ്​​ഥ​ക​ളാ​ണു​ള്ള​ത്. ഫൈ​സ​ർ വാ​ക്സി​ൻ മൈ​ന​സ്​ 70 ഡി​ഗ്രി​യി​ലും മൊ​ഡേ​ണ വാ​ക്സി​ൻ മൈ​ന​സ്​ 20 ഡി​ഗ്രി​യി​ലുമാണ് സൂ​ക്ഷി​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!