പ്രണയം, വിവാഹം – അഭിപ്രായം തുറന്ന് പറഞ്ഞ് സംയുക്തമേനോൻ

പ്രണയം, വിവാഹം – അഭിപ്രായം തുറന്ന് പറഞ്ഞ് സംയുക്തമേനോൻ

പ്രണയത്തെക്കുറിച്ചും, വിവാഹ സങ്കൽപ്പത്തെക്കുറിച്ചും മലയാളത്തിലെ യുവനായിക സംയുക്ത മേനോൻ മനസ് തുറന്നിരിക്കുന്നു. ഒരു മലയാളം ചാനൽ അഭിമുഖത്തിൽ താരം പങ്ക് വച്ച അഭിപ്രായത്തിൻ്റെ പ്രസക്തഭാഗങ്ങൾ ഇതായിരുന്നു –

“പ്രണയത്തിന് സത്യസന്ധതയുണ്ടെങ്കില്‍ പിരിയുമ്പോള്‍ തീര്‍ച്ചയായും വേദനിക്കും. പ്രണയ നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെക്കുറിച്ചുള്ള എന്‍റെ ധാരണ ഏറെ മാറിയിട്ടുണ്ട്. ചെറു പ്രായത്തിലെ പ്രണയം ഓമനത്തമുള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. എല്ലാവര്‍ക്കും ഉണ്ടാകും അത്തരം അനുഭവങ്ങള്‍. പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ്പാണ്. എനിക്ക് പ്രണയം അത് മാത്രമല്ല. എന്നെ ഒരാള്‍ ഒരു പ്രശ്നത്തില്‍ മനസിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്‌താല്‍ എനിക്ക് ബഹുമാനം തോന്നും. എനിക്കത് പ്രണയമാണ്. വിവാഹവും ഒരു നിശ്ചിത പ്രായത്തില്‍ വേണ്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ രീതിയോട് എതിര്‍പ്പാണ്. സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം”

Leave A Reply
error: Content is protected !!