മികച്ച വിൽപ്പന റെക്കോഡിൽ നെക്സോൺ ഇ.വി

മികച്ച വിൽപ്പന റെക്കോഡിൽ നെക്സോൺ ഇ.വി

ടാറ്റ നെക്സോൺ ഇ.വിക്ക് ഏറ്റവും മികച്ച വിൽപ്പന നേടുന്ന ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) പെരുമ. 2020 ജനുവരിയിലാണ് നെക്സോൺ ഇ.വി വിപണിയിൽ ഇറങ്ങിയത്. വിപണിയിൽ ഇറങ്ങി കേവലം 7 മാസം കൊണ്ട് നെക്സോൺ വിൽപ്പന ആയിരം യൂണിറ്റ് കഴിഞ്ഞിരുന്നു. കഴിഞ്ഞ മാർച്ച് അവസാനം 4000 യൂണിറ്റ് വിൽപ്പനയെന്ന റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വൈദ്യുതി വാഹനത്തിന് വലിയ ഡിമാൻഡ് ഇല്ലാത്ത ഇന്ത്യൻ വാഹന വിപണിയിൽ ഇത് ഒരു അത്ഭുതമാണ്. പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നത് കൊണ്ട് നെക്സോൺ മൂല്യം ഉയരുകയാണ്.

രാജ്യത്ത് ഏറ്റവും അധികം വിൽക്കപ്പെടുന്ന വൈദ്യുതി കാറായും നെക്സോൺ ഇ.വി മാറിയിട്ടുണ്ട്. വാഹന വിപണിയിലെ എതിരാളികളെക്കാൾ 7 ലക്ഷം രൂപ കുറവെന്നതും നെക്സോൺ ഇവിയെ ജനപ്രിയമാക്കുന്നുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് തീരെ കുറഞ്ഞ പ്രവർത്തന ചിലവ് വരുന്ന നെക്സോൺ, ഒറ്റ ചാർജിൽ 312 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. എ.ആർ.എ.ഐ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

Leave A Reply
error: Content is protected !!