കുവൈത്തിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​യ​മ​സ​ഹായം ഉറപ്പാക്കാൻ ​മ​നു​ഷ്യാ​വ​കാ​ശ സൊ​സൈ​റ്റി

കുവൈത്തിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​യ​മ​സ​ഹായം ഉറപ്പാക്കാൻ ​മ​നു​ഷ്യാ​വ​കാ​ശ സൊ​സൈ​റ്റി

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഹോ​ട്ട്​​ലൈ​ൻ സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത്​ സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്. ഇതിന്റെ ഭാഗമായി ​ യു.​എ​സ്- മി​ഡി​ൽ ഈ ​സ്​​റ്റ്​ പാ​ർ​ട്​​ണ​ർ​ഷി​പ്​​ ഇ​നീ​ഷ്യേ​റ്റീ​വും കു​വൈ​ത്ത്​ സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്​​സും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.16 മാ​സ​ത്തെ ക​രാ​റാ​ണ്​ യു.​എ​സ്-​മി​ഡി​ൽ ഈ ​സ്​​റ്റ്​ പാ​ർ​ട്​​ണ​ർ​ഷി​പ്​​ ഇ​നീ​ഷ്യേ​റ്റീ​വു​മാ​യു​ള്ള​ത്.

കുവൈത്തിൽ സ്വ​കാ​ര്യ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. 22215150 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ അ​ഞ്ചു​ ഭാ​ഷ​ക​ളി​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കും. എന്നാൽ ആർക്കെങ്കിലും കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി അ​ഭി​ഭാ​ഷ​ക​നെ ഏ​ർ​പ്പെ​ടു​ത്തി​ നൽകും .

ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഹി​ന്ദി, ഉ​ർ​ദു ഫി​ലി​പ്പീ​നോ എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് വിവരങ്ങൾ ​ ചോ​ദി​ച്ച​റി​യാ​ൻ ക​ഴി​യു​ക. കു​വൈ​ത്തിൽ ഏ​റ്റ​വും കൂടുതൽ ഇ​ന്ത്യ​ക്കാ​രും ഈ ​ജി​പ്​​തു​കാ​രും ഫി​ലി​പ്പീ​നി​ക​ളും ബം​ഗ്ലാ​ദേ​ശി​ക​ളു​മാ​ണ്. ഇ​വ​ർ​ക്കു​വേ​ണ്ടി​യാ​ണ്​ അ​ഞ്ചു ഭാ​ഷ​ക​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ആവശ്യക്കാർക്ക് സൊ​സൈ​റ്റി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും നി​യ​മ​സ​ഹാ​യം തേ​ടാ​മെ​ന്ന്​ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ്​ അ​ൽ ഹ​മീ​ദി വ്യക്തമാക്കി .

Leave A Reply
error: Content is protected !!