എസ്.യു.വി അൽക്കസറിൻ്റെ പ്രദർശനം ഇന്ന് നടത്തും

എസ്.യു.വി അൽക്കസറിൻ്റെ പ്രദർശനം ഇന്ന് നടത്തും

എസ്.യു.വി അൽക്കസറിൻ്റെ പരീക്ഷണ ഓട്ടവുമായി ഹ്യുണ്ടായ്. മികച്ച സൗകര്യങ്ങളാണ് എസ്.യു.വിൽ ഒരുക്കിയിരിക്കുന്നതെന്നാണ് ഹ്യൂണ്ടായ് അവകാശവാദം. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോൾഡ് സീ പില്ലറുകൾ എന്നിവ എസ്.യു.വിലുണ്ട്. 7 സീറ്റ് എസ്.യു.വി അൽക്കസറിൻ്റെ പ്രദർശനം ഇന്ന് നടത്തും. ഇന്ത്യയിൽ നിന്നും രാജ്യാന്തര വിപണിയിലേക്ക് ഇറക്കാൻ ഉദ്ദേശിക്കുന്ന വാഹനം മേയ് മാസത്തിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി മാസം അവസാനമാണ് ഹ്യൂണ്ടായ് വാഹനത്തിൻ്റെ പേര് നിർദ്ദേശിച്ചത്. സ്പാനിഷ് കൊട്ടാരത്തിൻ്റെ പേരിൽ നിന്നാണ് അൽക്കസർ കണ്ടെത്തിയത്.

മികച്ച സൗകര്യങ്ങൾ ഉള്ള ആഢംബരക്കാറാണ് ഇത്. മികച്ച സ്റ്റൈലും, ഉഗ്രൻ ഇൻ്റീയറും വാഹനത്തിന് ഉണ്ടാവും. ക്രെറ്റയ്ക്ക് കരുത്തേകുന്ന തരത്തിലുള്ള 1.5 ലിറ്റർ പെട്രോൾ – ഡീസൽ എൻജിനുകളായിരിക്കും വാഹനത്തിൽ തയ്യാറാക്കിയിരിക്കുന്നത്. കിയ സെൽറ്റോസിനും, ഹ്യൂണ്ടായ് ക്രെറ്റയ്ക്കും അടിസ്ഥാനമാകുന്ന കെ2 പ്ലാറ്റ്ഫോമിൻ്റെ പുതുക്കിയ പതിപ്പിലാണ് അൽക്കസറിൻ്റെ നിർമ്മാണം. 6, 7 സീറ്റ് വകഭേദം ഇതിനുണ്ടാവും. അൽക്കസറിൻ്റെ വിപണി വില നിശ്ചയിച്ചിട്ടില്ല.

Leave A Reply
error: Content is protected !!