ഫേസ്ബുക്ക് അക്കൗണ്ട് ചോർച്ചയുടെ ഇരയായി മാർക്ക് സുക്കർബർഗും

ഫേസ്ബുക്ക് അക്കൗണ്ട് ചോർച്ചയുടെ ഇരയായി മാർക്ക് സുക്കർബർഗും

ഫേസ്ബുക്ക് അക്കൗണ്ട് ചോർച്ചയുടെ ഇരയായി, ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും. ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് വിവരം. അടുത്ത കാലത്തായി നടന്ന ഡാറ്റ ലീക്കിലാണ് സുക്കർബർഗും കുടുങ്ങിയത്. ഇത്തരത്തിൽ 500 ദശലക്ഷം ഫേസ് ബുക്ക് അക്കൗണ്ടുകൾ ചോർന്നതായി വിവരമുണ്ട്. ഇതിൽ ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ്ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരും ഉൾപ്പെടും.

എന്നാൽ ഇക്കാര്യംഫേസ്ബുക്ക് അംഗീകരിച്ചിട്ടില്ല. 2019ൽ ലീക്ക് ചെയ്ത ഡാറ്റയുടെ വിവരമാണ് ഇതെന്നായിരുന്നു ഫേസ് ബുക്ക് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. ഇത് പരിഹരിച്ചതാണന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്.

Leave A Reply
error: Content is protected !!