ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പിഎച്ച്.ഡി , ഇക്കണോമിക്‌സില്‍ മാസ്റ്റേഴ്‌സ്

ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പിഎച്ച്.ഡി , ഇക്കണോമിക്‌സില്‍ മാസ്റ്റേഴ്‌സ്

മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ച് (ഐ.ജി.ഐ.ഡി.ആര്‍.), എം.എസ്സി.- ഇക്കണോമിക്സ്, പിഎച്ച്.ഡി -ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ആർ ബി ഐ സ്ഥാപിച്ച ഈ സ്ഥാപനത്തിലെ ഇക്കണോമിക്‌സ് എം.എസ്സി. പ്രോഗ്രാമിലേക്ക് ബി.കോം., ബി.എ./ ബി.എസ്സി. ഇക്കണോമിക്‌സ്, ബി.സ്റ്റാറ്റ്., ബി.എസ്സി. (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്), ബി.ടെക്., ബി.ഇ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ഡെവലപ്മെന്റ് സ്റ്റഡീസിലെ പിഎച്ച്.ഡി. പ്രവേശനത്തിന്, എം.എ./എം.എസ്സി. ഇക്കണോമിക്‌സ്, എം.സ്റ്റാറ്റ്., എം.എസ്സി. (ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്), എം.ബി.എ., എം.ടെക്., എം.ഇ., ബി.ഇ., ബി.ടെക്. യോഗ്യതയുള്ളവരെ പരിഗണിക്കും.

രണ്ടു പ്രോഗ്രാമുകള്‍ക്കും ഇക്കണോമിക്‌സില്‍ യോഗ്യതയുള്ളവര്‍ക്ക് 55-ഉം മറ്റ് യോഗ്യതകളുള്ള അപേക്ഷകര്‍ക്ക് 60-ഉം ശതമാനം മാര്‍ക്ക് യോഗ്യതാപരീക്ഷയ്ക്ക് വേണം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.

ഇന്റര്‍വ്യൂ ,ഓണ്‍ലൈന്‍ ടെസ്റ്റ്, അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ് നടത്തുക . മേയ് എട്ടിന് പരീക്ഷ. ജനറല്‍ ആപ്റ്റിറ്റിയൂഡ്, മാത്തമാറ്റിക്കല്‍ സ്‌കില്‍സ്, അനലറ്റിക്കല്‍ എബിലിറ്റി, ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാകും എം.എസ്സി. പ്രവേശനപരീക്ഷ.

ഇംഗ്ലീഷ്, അനലറ്റിക്കല്‍ എബിലിറ്റി, മാത്തമാറ്റിക്കല്‍ സ്‌കില്‍സ് , ഇക്കണോമിക് എന്‍വയോണ്‍മെന്റ്, തുടങ്ങിയ മേഖലകളില്‍നിന്നുമാകും പിഎച്ച്.ഡി. പ്രവേശനപരീക്ഷാ ചോദ്യങ്ങള്‍.

Leave A Reply
error: Content is protected !!