അപേക്ഷകർക്ക് കെ.എ.എസ്. ഉത്തരക്കടലാസിന്റെ പകർപ്പ് നൽകും : പി.എസ്.സി

അപേക്ഷകർക്ക് കെ.എ.എസ്. ഉത്തരക്കടലാസിന്റെ പകർപ്പ് നൽകും : പി.എസ്.സി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എ.എസ്. അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്കെല്ലാം മാർക്കും ഉത്തരക്കടലാസിന്റെ പകർപ്പും ലഭ്യമാക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മൂല്യനിർണയം ചെയ്യുന്നതിനുമാത്രമാണ് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നത്. ഉത്തരക്കടലാസുകളോ സ്കാൻ ചെയ്ത രേഖകളോ മാർക്കോ പി.എസ്.സിയുടെ സെർവറിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറി സാജു ജോർജ് പത്രക്കുറിപ്പിൽ അറിയിച്ചു.

അതെ സമയം മൂല്യനിർണയം നടത്തിയ കെ.എ.എസ്. ഉത്തരക്കടലാസുകൾ പി.എസ്.സിയുടെ സെർവറിൽനിന്ന് നഷ്ടമായതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!