ബിൽഗേറ്റ്സിൻ്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച് സ്വീഡിഷ് സ്പേസ്കോർപ്പറേഷൻ

ബിൽഗേറ്റ്സിൻ്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച് സ്വീഡിഷ് സ്പേസ്കോർപ്പറേഷൻ

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും, ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളുമായ ബില്‍ഗേറ്റ്സ് പണം മുടക്കാന്‍ തയ്യാറായ ആഗോള താപനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ പരീക്ഷണങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. സ്വീഡിഷ് സ്പേസ് കോർപ്പറേഷനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
ആഗോള താപനം അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണുവാന്‍ ഇത്തരം ഒരു ആശയത്തിന് സാധിക്കുമെന്നാണ് നേരത്തെ ഈ പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ച ബില്‍ഗേറ്റ്സ് പറഞ്ഞിരുന്നത്.

ഇതിനായുള്ള സ്കോപെക്സ് അഥവ സ്ട്രാറ്റോസ്ഫെറിക് കണ്ട്രോള്‍ഡ് പെര്‍‌ടര്‍ബേഷന്‍ എക്സ്പെരിമെന്റ് എന്ന് ഗവേഷകര്‍ പേര് നല്‍കിയ പരീക്ഷണം റദ്ദാക്കിയതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
ശാസ്ത്രലോകത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചാണ് അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 100 ദശലക്ഷം ഡോളര്‍ ബില്‍ഗേറ്റ്സ് സഹായം പ്രഖ്യാപിച്ച പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave A Reply
error: Content is protected !!