മദ്യകമ്പനിയുടെ പരസ്യം നീക്കണമെന്ന് മൊയീൻ അലി ആവശ്യപ്പെട്ടതായ വാർത്ത നിഷേധിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

മദ്യകമ്പനിയുടെ പരസ്യം നീക്കണമെന്ന് മൊയീൻ അലി ആവശ്യപ്പെട്ടതായ വാർത്ത നിഷേധിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ചെന്നൈ സൂപ്പർ കിംഗ്സിനായി താൻ ധരിക്കുന്ന ടീം ജഴ്സിയിൽ യിൽ നിന്നും മദ്യകമ്പനിയുടെ പരസ്യം നീക്കണമെന്ന് മൊയീൻ അലി ആവശ്യപ്പെട്ടന്ന വാർത്ത നിഷേധിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ടീമിൻ്റെ സി.ഇ.ഒ കാശി വിശ്വനാഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുകയോ, ഇത്തരം ലോഗോ ഉപയോഗിക്കുകയോ ഇല്ല എന്നതാണ് താരത്തിൻ്റെ നിലപാട്.

ഇക്കുറി താരത്തെ 7 കോടി രൂപയുടെ ലേലത്തിലാണ് സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി കാപ്പിറ്റൽസുമായിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പോരാട്ടം. ഏപ്രിൽ പത്തിനാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം.

Leave A Reply
error: Content is protected !!