എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി, യു​ഡി​എ​ഫി​നു മി​ക​ച്ച ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കും- പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി, യു​ഡി​എ​ഫി​നു മി​ക​ച്ച ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കും- പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: എ​ല്ലാ​യി​ട​ത്തു നി​ന്നും മി​ക​ച്ച റി​പ്പോ​ർ​ട്ട് ആ​ണ് കി​ട്ടി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് വേ​ങ്ങ​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി.

എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​കൊ​ണ്ടു​ള്ള വി​ജ​യ​മാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു പ്ര​തി​ഫ​ലി​ക്കു​ക​യെ​ന്നും യു​ഡി​എ​ഫി​നു മി​ക​ച്ച ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു ന​ല്ല വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അഭിപ്രായപ്പെട്ടു. മി​ക​ച്ച വി​ജ​യം നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

പാ​ണ​ക്കാ​ട് സി​കെ​എം​എ​ൽ​പി സ്കൂ​ളി​ലെ 97-ാം ബൂ​ത്തി​ൽ വോ​ട്ടു ചെ​യ്ത​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ.

Leave A Reply
error: Content is protected !!