എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം നടത്തി, പി.സി ജോർജിൻ്റെ ജനപക്ഷം പ്രവർത്തകർ

എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം നടത്തി, പി.സി ജോർജിൻ്റെ ജനപക്ഷം പ്രവർത്തകർ

കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെന്നിൻ്റെ, മുണ്ടക്കയം, വേല നിലത്തെ വീടിന് മുന്നിൽ പി.സി ജോർജിൻ്റെ ജനപക്ഷം പ്രവർത്തകർ ആക്രമണം നടത്തി. വീടി​ൻ്റെ ഗേറ്റില്‍ ഉള്‍പ്പെടെ പി.സി. ജോര്‍ജി​ൻ്റെ പോസ്​റ്റര്‍ തൂക്കിയെങ്കിലും എന്‍.ഡി.എ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു.
സംഭവത്തിൽ എന്‍.ഡി.എ നേതൃത്വം മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി.

പരാജയ ഭീതിയില്‍ ജനപക്ഷം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ എം.ആര്‍. ഉല്ലാസ് ആരോപിച്ചു. പൂഞ്ഞാറിൽ പി.സി ജോർജ് പരാജയത്തിൻ്റെ വക്കിലാണന്ന സൂചനകൾ ക്കിടെയാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ഇന്നലെ ആക്രമണം നടത്തിയതെന്നും ശ്രദ്ധേയമാണ്.

Leave A Reply
error: Content is protected !!