വോട്ട് ചെയ്യാനെത്തിയ നടൻ അജിത്ത് സെല്‍ഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു :വിഡിയോ

വോട്ട് ചെയ്യാനെത്തിയ നടൻ അജിത്ത് സെല്‍ഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു :വിഡിയോ

ചെന്നൈ: വോട്ട് ചെയ്യാനെത്തിയ അജിത്തിനെ ഒന്നടങ്കം വളഞ്ഞ് ആരാധകര്‍. നടിയും ഭാര്യയുമായ ശാലിനിയ്‌ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. അതിനിടെ ഒരുകൂട്ടം ആരാധകർ സെൽഫിയെടുക്കാൻ ചുറ്റും കൂടി.

സെല്‍ഫിയെടുക്കാനായി കൂട്ടം കൂടിയതോടെ ക്ഷമനശിച്ച അജിത്ത് സമീപം നിന്ന് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ മാറി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം.

തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് ശാലിനിക്കൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്. പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.

Leave A Reply
error: Content is protected !!