തൃണമൂൽ നേതാവിന്റെ വസതിയിൽ വോട്ടിങ് യന്ത്രം ; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃണമൂൽ നേതാവിന്റെ വസതിയിൽ വോട്ടിങ് യന്ത്രം ; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും ഇവിഎം മെഷിൻ കണ്ടെടുത്തു . ഹൗറ ജില്ലയിലെ ഉലുബീരിയിലാണ് സംഭവം .തെരഞ്ഞെടുപ്പ് സെക്ടറൽ ഉദ്യോഗസ്ഥനാണ് തന്റെ ബന്ധുകൂടിയായ നേതാവിന്റെ വീട്ടിലേക്ക് മെഷിൻ കൊണ്ടുപോയത് . ഇവിഎമ്മും മെഷിനുകളും വിവിപാറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഉദ്യോഗസ്ഥനെ  തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു.

അതെ സമയം ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത് ഒരു റിസർവ്ഡ് ഇവിഎം ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് നീക്കം ചെയ്തതാണെന്നും കമ്മീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധമുള്ള എല്ലാവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.തപൽ സര്‍ക്കാര്‍ എന്ന ഉദ്യോഗസ്ഥനെതിരെയാണ് ക്രമക്കേടിന് നടപടി എടുത്തത് .

“എ‌സി 177 ലെ സെക്ടർ 17 ലെ സെക്ടർ ഓഫീസർ തപൻ സർക്കാർ, ഹൗറ ജില്ലയിലെ ഉലുബീരിയ ഉത്തർ റിസർവ് ഇവി‌എമ്മിനൊപ്പം പോയി ഒരു ബന്ധുവിന്റെ വീട്ടിൽ പോയി കിടന്നു. ഇത് സെക്ടർ ഓഫീസറെ സസ്പെൻഡ് ചെയ്ത ഇസി‌ഐയുടെ നിർദ്ദേശങ്ങളുടെ കടുത്ത ലംഘനമാണ്, വലിയ ശിക്ഷയ്ക്ക് ചാർജുകൾ ഈടാക്കും.” തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി .ഇവി‌എം, വി‌വി‌പാറ്റ് എന്നിവ സ്റ്റോക്കിൽ നിന്ന് പുറത്തെടുത്തുവെന്നും വോട്ടെടുപ്പിൽ ഇത് ഉപയോഗിക്കില്ലെന്നും വോട്ടെടുപ്പ് അധികൃതർ അറിയിച്ചു.

എന്നാൽ , ഇവിഎം മറ്റൊരു തൃണമൂൽ നേതാവിന്റെ വീട്ടിലും കണ്ടെത്തി.സംഭവത്തിൽ സെക്ടർ ഓഫീസറുമായി ബന്ധമുള്ള സെക്ടർ പോലീസിനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെ സമയം നേരത്തെ അസമിൽ ബിജെപിയുടെ എംഎൽഎയുടെ കാറിൽ നിന്നും വോട്ടിങ്ങ് മെഷിനുകള്‍ കണ്ടെത്തിയത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു . ഇതേ തുടർന്ന് നാല് പോളിംഗ് ഉദ്യോഗസ്ഥരെയും ഇലക്ഷൻ കമ്മീഷൻ സസ്‌പെൻഡ് ചെയ്തിരുന്നു . ഈ സംഭവത്തിന്റെ ചൂട് മാറുന്നതിന് പിന്നാലെയാണ് ബംഗാളിൽ തൃണമൂൽ നേതാവിന്റെ വസതിയിൽ നിന്നും വോട്ടിങ് മെഷിൻ കണ്ടെത്തിയത്.

Leave A Reply
error: Content is protected !!