സംസ്ഥാനത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം വോ​ട്ട് യാ​ചി​ക്കു​ന്ന അവസ്ഥയാണുള്ളതെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം വോ​ട്ട് യാ​ചി​ക്കു​ന്ന അവസ്ഥയാണുള്ളതെന്ന് കെ സുരേന്ദ്രൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം വോ​ട്ട് യാ​ചി​ക്കു​ന്ന അവസ്ഥയാണുള്ളതെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ സുരേന്ദ്രൻ.  എ​ന്‍​ഡി​എ​യു​ടെ വ​ള​ര്‍​ച്ച​യാ​ണ് ഇ​തൊ​ക്കെ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​സ്പ​രം ക​ടി​ച്ചു​കീ​റു​ന്ന സം​സ്ഥാ​ന​ത്തെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം പി​ന്തു​ണ തേ​ടി. ഇ​ത്ര​യും ല​ജ്ജാ​ക​ര​മാ​യ സാ​ഹ​ച​ര്യം ഇ​തി​ന് മു​മ്പു​ണ്ടാ​യി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് മൊ​ട​ക്ക​ല്ലൂ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇത്തവണ എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ കാ​ലു​റ​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​ത്. കോ​ന്നി​യി​ലും മ​ഞ്ചേ​ശ്വ​ര​ത്തും വി​ജ​യി​ക്കു​മെ​ന്ന് ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply
error: Content is protected !!